കൊച്ചി: വരാപ്പുഴ പാലത്തില്‍ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. എറണാകളം ഇടപ്പള്ളി സ്വദേശി മതിലകത്ത് വീട്ടില്‍ (നവാസ് മന്‍സില്‍) നവാസ് ഖാദറാ(49) ണ് മരിച്ചത്. ദേശീയപാത 66ല്‍ ഞായറാഴ്ച രാവിലെ ആറിനായിരുന്നു അപകടം. ദേശീയ പാതയില്‍ ഇടപ്പള്ളിയില്‍നിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ നവാസിന്റെ ബൈക്കിലിടിക്കുകയായിരുന്നു.
തുടര്‍ന്ന് കാര്‍ 15 അടിയിലേറെ താഴ്ചയിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ ഉള്‍പ്പടെ രണ്ടുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് കാറ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇരുവരെയും ചേരാനല്ലൂര്‍ ആസ്റ്റര്‍ മെഡ് സിറ്റിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണംവിട്ട കാര്‍ എതിരെവന്ന മറ്റൊരു കാറില്‍ ഇടിച്ചാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
കാറിലുണ്ടായിരുന്നവര്‍ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. കാറ് മീഡയനില്‍ ഇടിച്ചു മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. വരാപ്പുഴ എ.എസ്.ഐ. ജോസഫിന്റെ നേതൃത്വത്തില്‍ പോലീസ് എത്തിയാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. മരിച്ച നവാസിന് ചിക്കന്‍ ബിസിനസാണ്. വരാപ്പുഴയില്‍ ഡെലിവെറിക്കായി പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അമ്മ: ഫാത്തിമ ഖാദര്‍. ഭാര്യ: ജാസ്മിന്‍. മക്കള്‍: ഇജാസ്, ജിഹാസ്, ഇസ് മുഹമ്മദ്.