‘കുട്ടികൾക്കൊപ്പം നീന്താൻ ഇറങ്ങിയ ആളെ മനസിലായോ?!’ നീന്തൽ പരിശീലനത്തിന് ആവേശം പകർന്ന് മന്ത്രി പി പ്രസാദ്

ചേർത്തല: നീന്തൽ പരിശീലനം നേടാനെത്തിയ കുട്ടികൾക്കൊപ്പം മന്ത്രി പി പ്രസാദും നീന്താൻ ഇറങ്ങിയതോടെ സംഘാടകർക്കും കുട്ടികൾക്കും വലിയ ആവേശവും കൗതുകവുമായി. ഞായറാഴ്ച രാവിലെ ഔദ്യോഗിക വാഹനം ഉപേക്ഷിച്ച്സൈക്കിളിൽ നീന്താനായി പരീശിലനം നടക്കുന്ന പഴംങ്കുളത്തെത്തിയതോടെ കണ്ട് നിന്നവർക്കും കൗതുകമായി. 

കേരളത്തിൽ വിവിധയിടങ്ങളിൽ ഉണ്ടാകുന്ന മുങ്ങിമരണങ്ങളെ അതിജീവിക്കാൻ  മൈൽസ്റ്റോൺ സ്വിമ്മിങ്ങ് പ്രമോട്ടിങ്ങ് ചാരിറ്റബിൽ സൊസൈറ്റിയും ,വേൽഡ് മലയാളി ഫെഡറേഷനും, ചേർത്തല നഗരസഭയും, പെർത്ത് യുണൈറ്റഡ് മലയാളി അസ്സോസിയേഷന്റെയും സഹകരണത്തോടെ മെയ് പത്തൊൻപതാം തീയതി മുതൽ നൂറിൽപരം സ്കുൾ കുട്ടികൾക്കായി  നീന്തൽ പരിശീന ക്യാമ്പ് തുടങ്ങിയിരുന്നു. 

ക്യാമ്പിൻ്റെ സമാപന സമ്മേളനത്തിൽ ഔപചാരികമായി ഉദ്ഘാടകനായി എത്തിയതായിരുന്നു മന്ത്രി. ചേർത്തലയിലെ പഴംകുളത്തായിരുന്നു നീന്തൽ പരിശീലനം സമാപനം നടത്തിയത്. മന്ത്രിയ്ക്ക് മുഖ്യ പരിശീലകൻ എസ് പി മുരളീധരൻ നീന്തുവാനുള്ള കണ്ണടയും, തൊപ്പിയും നല്കിയാണ് സ്വീകരിച്ചത്. ഒരു മണിക്കൂറോളം കുളത്തിൽ കുട്ടികളോടൊത്തു നീന്തിയും അവർക്ക് നീന്തുവാനുള്ള പരിശീലനവും നൽകിയാണ് മന്ത്രിപി പ്രസാദ് മടങ്ങിയത്..

ബസിനുള്ളിൽ കുഴഞ്ഞുവീണ് യാത്രക്കാരൻ, ആംബുലൻസ് കിട്ടിയില്ല, ട്രിപ്പ് മുടക്കി ആശുപത്രിയിലെത്തിച്ച് ജീവനക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

By admin