ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ ഇന്ത്യ- പാകിസ്ഥാന് സൂപ്പര്‍ പോരാട്ടം വീണ്ടും മഴ മുടക്കി. ടോസ് നേടി പാകിസ്ഥാന് ഫീല്‍ഡിങ് തിരഞ്ഞെടുത്തു. ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. പിന്നാലെ കളി തുടങ്ങി.
ബാറ്റിങ് തുടങ്ങിയ ഇന്ത്യ നിലവില്‍ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റണ്‍സെന്ന നിലയില്‍. രോഹിത് ഷഹീന് അഫ്രീദി എറിഞ്ഞ ആദ്യ ഓവറില്‍ ഒരു സിക്സടക്കം എട്ട് റണ്‍സെടുത്തു. പിന്നാലെയാണ് വീണ്ടും മഴയെത്തിയത്.