വാഷിങ്ടൺ: താൻ വീണ്ടും അമേരിക്കൻ പ്രസിഡന്റായാൽ ടിക് ടോക്ക് നിരോധിക്കില്ലെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബൈഡൻ ഭരണകൂടം അടുത്തിടെയാണ് യുഎസിൽ സോഷ്യൽ മീഡിയ ആപ്പ് നിരോധിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചത്.
എന്നാൽ അന്ന് ട്രംപും ഇതിനെ പരോക്ഷമായി പിന്തുണച്ചു. ഈ തീരുമാനമാണ് ട്രംപ് ഇപ്പോൾ മാറ്റിയത്. യുവാക്കളെ ആകർഷിക്കാനാണ് ഈ തീരുമാനമെടുത്തതെന്നാണ് വാദം. നവംബറിലാണ് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.