ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ആവേശത്തിനൊപ്പം കായികപ്രേമികൾക്ക് ഇരട്ടി മധുരമായി യുവേഫ യൂറോപ്യൻ ഫുട്ബോൾ ചാംപ്യൻഷിപ്പ് എത്തുന്നു. ജർമനിയാണ് ഇത്തവണ യൂറോ കപ്പിന് വേദിയൊരുക്കുന്നത്. ചാംപ്യൻഷിപ്പിന്‍റെ പതിനേഴാം പതിപ്പിന് ജൂൺ 14ന് തുടക്കം കുറിക്കും. ഇന്ത്യൻ സമയം അനുസരിച്ച് ഇത് ജൂൺ 15 ആയിരിക്കും.24 ടീമുകളാണ് ടൂർണമെന്‍റിൽ പങ്കെടുക്കുന്നത്. ഇതിൽ ആദ്യമായി കളിക്കുന്നത് ജോർജിയ മാത്രം.
ഇന്ത്യൻ സമയം ജൂൺ 15ന് 12:30 എഎം ആണ് ഉദ്ഘാടന മത്സരം തുടങ്ങുന്ന സമയം. ആതിഥേയരായ ജർമനിയും നേരിടുന്നത് സ്കോട്ട്ലൻഡിനെ. അടുത്ത ദിവസം മുതൽ വൈകിട്ട് 6.30, രാത്രി 9.30, അർധരാത്രി 12.30 എന്നിങ്ങനെയായിരിക്കും ഗ്രൂപ്പ് മത്സരങ്ങൾ. ജൂലൈ 14 അർധരാത്രി, അഥവാ, ഇന്ത്യൻ സമയം ജൂലൈ 15ന് 12.30 എഎം ആണ് ഫൈനൽ തുടങ്ങുന്ന സമയം.

By admin

Leave a Reply

Your email address will not be published. Required fields are marked *