കോട്ടയം : ഇടിമിന്നൽ ജാഗ്രത നിർദ്ദേശമുള്ളതിനാൽ 8,9 തീയതികളിൽ കോട്ടയം ജില്ലയുടെ മലയോര വിനോദസഞ്ചാര കേന്ദ്രങ്ങളായ ഇല്ലിക്കൽക്കല്ല്, ഇലവിഴാപ്പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള സഞ്ചാരികളുടെ പ്രവേശനം ജില്ലാ കലക്ടർ നിരോധിച്ചു.
മലയോര വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽക്കല്ലിൽ വിദ്യാർഥികൾക്ക് ഇടിമിന്നലേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:30 ന് ആയിരുന്നു സംഭവം. മഴയില്ലാതെ തെളിഞ്ഞ കാലാവസ്ഥ ഉണ്ടായിരുന്ന സമയത്താണ് ഇടിമിന്നൽ ഉണ്ടായത്.
പ്രദേശത്ത് സ്ഥാപിച്ച കൈവരികളിൽ പിടിച്ചു നിൽക്കുകയായിരുന്നു വിദ്യാർഥികൾ. ബോധക്ഷയമുണ്ടായ ഇരുവരേയും സ്ഥലത്തുണ്ടായിരുന്ന ഡിടിപിസി ജീവനക്കാർ ഈരാറ്റുപേട്ടയില സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.