പെരുമ്പാവൂർ: ദീർഘകാലം കൂവപ്പടി ഗണപതിവിലാസം ഹൈസ്‌കൂളിൽ അധ്യാപകനായും പിന്നീട് പ്രധാനാധ്യാപകനായും സേവനമുഷ്ഠിച്ച് വിരമിച്ച കൂവപ്പടി മദ്രാസ് കവല, മനോജ് വില്ലയിൽ എൻ. എം. ബാലകൃഷ്ണപിള്ള (87) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഗണപതിവിലാസം സ്‌കൂളിൽ നിന്നും വിരമിച്ച അധ്യാപിക മാലതിയാണ് ഭാര്യ. മനോജ് ആണ് മകൻ. പൂർവ്വവിദ്യാർത്ഥികളടക്കം നിരവധിപേർ അന്തിമോപചാരമർപ്പിയ്ക്കാൻ അദ്ദേഹത്തിന്റെ വസതിയിൽ എത്തിയിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 6.30-യോടെ വീട്ടുവളപ്പിൽ സംസ്കാരച്ചടങ്ങുകൾ നടന്നു.