തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ഓഹരി വിപണി തകർച്ച; അന്വേഷണമാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി
ദില്ലി: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസത്തെ ഓഹരി വിപണി തകർച്ചയിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി. സെബിയോട് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചത്. ഹിൻഡൻ ബെർഗ് കേസിലെ ഹർജിക്കാരൻ വിശാൽ തിവാരിയാണ് ഹർജി നൽകിയത്. ഫലപ്രഖ്യാപനദിവസത്തെ ഓഹരിവിപണി തകർച്ചയിൽ ആരോപണവുമായി കോൺഗ്രസ് രംഗത്ത് എത്തിയിരുന്നു.