കുറ്റ്യാടി: ജോലിക്കിടെ തെങ്ങില്‍നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ തെങ്ങ് കയറ്റ തൊഴിലാളി മരിച്ചു. കുമ്പളച്ചോലയിലെ പാറവട്ടത്തില്‍ രാജേഷാ(44)ണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.
ഇന്നലെ രാവിലെ 11:30നായിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: നിഷ. മക്കള്‍: അര്‍ച്ചന, ആഷിക്ക്, ആദികേദി.

By admin

Leave a Reply

Your email address will not be published. Required fields are marked *