ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ അയര്‍ലന്‍ഡിനെ 12 റണ്‍സിന് തകര്‍ത്ത് കാനഡ. കാനഡ ഉയര്‍ത്തിയ റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന അയര്‍ലന്‍ഡിന് 125 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഇരുടീമുകള്‍ക്ക് ഏഴ് വിക്കറ്റ് വീതം നഷ്ടമായി.
35 പന്തില്‍ 49 റണ്‍സെടുത്ത നിക്കോളാസ് കിര്‍ട്ടണ്‍, 36 പന്തില്‍ 37 റണ്‍സെടുത്ത ശ്രേയസ് മൊവ്വ എന്നിവരുടെ പ്രകടനമാണ് കാനഡയെ ഭേദപ്പെട്ട സ്‌കോറിലെത്തിയത്. മറ്റ് ബാറ്റര്‍മാര്‍ക്ക് ഐറിഷ് ബൗളിങിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. അയര്‍ലന്‍ഡിന് വേണ്ടി ക്രെയ്ഗ് യങ്, ബാരി മക്കാര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഒരു ഘട്ടത്തില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സ് എന്ന നിലയില്‍ തകര്‍ന്ന അയര്‍ലന്‍ഡിനെ ഏഴാം വിക്കറ്റില്‍ ഒത്തുച്ചേര്‍ന്ന ജോര്‍ജ് ഡൊക്ക്രെല്‍, മാര്‍ക്ക് അഡയര്‍ സഖ്യമാണ് വിജയപ്രതീക്ഷ നല്‍കിയത്. ടീം സ്‌കോര്‍ 121ല്‍ എത്തിനില്‍ക്കവെ അഡയര്‍ പുറത്തായി. 24 പന്തില്‍ 34 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഡോക്ക്രെല്‍ 23 പന്തില്‍ 30 റണ്‍സുമായി പുറത്താകാതെ നിന്നു. രണ്ട് വിക്കറ്റ് വീതം വീീഴ്ത്തിയ ജെറെമി ഗോര്‍ഡണ്‍, ഡിലോണ്‍ ഹെയ്‌ലിഗെര്‍ എന്നിവര്‍ കാനഡയ്ക്കു വേണ്ടി ബൗളിംഗില്‍ തിളങ്ങി.
News
Recommended
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത