പട്‌ന: ലോക്‌സഭാ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എം.പിയായി ബി.ജെ.പിയുടെ ശാംഭവി ചൗധരി. നാമ നിര്‍ദേശ പട്ടിക സമര്‍പ്പിച്ച സമയത്തെ വിവരങ്ങള്‍ പ്രകാരം 25 വയസാണ് പ്രായം. വടക്കന്‍ ബിഹാറിലെ സമസ്തിപൂര്‍ ലോക്സഭാ മണ്ഡലത്തില്‍ നിന്നാണ്് ശാംഭവി ചൗധരി വിജയിച്ചത്. മഹേശ്വര്‍ ഹസാരിയുടെ മകന്‍ സണ്ണി ഹസാരിയായിരുന്നു മണ്ഡലത്തില്‍ ശാംഭവി ചൗധരിയുടെ എതിരാളി. ബിഹാറിലെ എന്‍.ഡി.എ-ജെ.ഡി.യു. സഖ്യ സര്‍ക്കാരില്‍ മന്ത്രിയായ അശോക് കുമാര്‍ ചൗധരിയുടെ മകളാണ് ശാംഭവി.