ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസ് ലുക്കില്‍ കരീന കപൂര്‍; ചിത്രങ്ങള്‍ വൈറല്‍

കപൂര്‍ കുടുംബത്തില്‍ നിന്നും ബോളിവുഡിന്‍റെ താരറാണിയായി മാറിയ നടിയാണ് കരീന കപൂര്‍. 40 കഴിഞ്ഞ താരത്തിന് അന്നും ഇന്നും നിരവധി ആരാധകരുണ്ട്. കുടുംബ ജീവിതവും കരിയറും ഒരു പോലെ കൊണ്ടുപോകുന്ന കരീന- സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്കും ഫാന്‍സ് ഏറെയാണ്. കരീന തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ കരീനയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷിമ്മറിങ് ഡീപ്പ് വി നെക്ക് ഓഫ്ഷോൾഡർ ഗൗണിലുള്ള ചിത്രങ്ങൾ ആണ് കരീന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. 

 

വെള്ള നിറത്തിലുള്ള ഷിമ്മറിങ് ഔട്ട്ഫിറ്റിനൊപ്പം താരം തിളങ്ങുന്ന കമ്മലും ബ്രേസ്‌റ്റും മോതിരവുമാണ് ആക്സസറീസ് ചെയ്തത്. ലക്ഷ്വറി ബ്രാൻഡായ ബുൾഗറിയുടെ പുതിയ പെർഫ്യൂം ലോഞ്ചിനെത്തിയതായിരുന്നു കരീന. ചിത്രങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും നിരവധി പേര്‍ കമന്‍റുകളുമായി രംഗത്തെത്തുകയും ചെയ്തു. ഹോട്ട് ലുക്ക് എന്നാണ് പലരും ചിത്രത്തിന് താഴെ കമന്‍റ് ചെയ്തത്. 

 

Also read: പിങ്ക് മിനി ബോഡികോണ്‍ ഔട്ട്ഫിറ്റില്‍ തിളങ്ങി അഞ്ജു കുര്യന്‍; വീഡിയോ വൈറല്‍

youtubevideo

By admin