കോട്ടയം: വോട്ടെണ്ണൽ ദിനത്തിൽ വായനക്കാരുടെ എണ്ണത്തിൽ മുഖ്യധാരാ മാധ്യമങ്ങളെപോലും കടത്തിവെട്ടി ചരിത്ര നേട്ടവുമായി സത്യം ഓൺലൈൻ. ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഫലമറിഞ്ഞ ദിവസം അരക്കോടിയിലേറെ പേരാണ് സത്യം ഓൺലൈൻ സന്ദർശിച്ചത്.
രാവിലെ എട്ടു മുതൽ രാത്രി 10വരെ മാത്രം 150 ലേറെ പ്രത്യേക ഇലക്ഷന്‍ അവലോകന വാർത്തകളാണ് സത്യം ഓൺലൈൻ നൽകിയത്. ഗൂഗിള്‍ അനലിറ്റിക്സ് റിപ്പോര്‍ട്ടുപ്രകാരം മാത്രം സത്യം ഓൺലൈൻ പേജിലൂടെ നേരിട്ട് 32.20 ലക്ഷം പേർ വോട്ടെണ്ണല്‍ ദിവസം വാർത്തകളറിഞ്ഞു. സത്യം ഓണ്‍ലൈനുമായി പങ്കാളിത്തമുള്ള 4 അഗ്രഗേറ്റഡ് ആപ്ലിക്കേഷനുകളിലൂടെ ഉദ്ദേശ്യം 20 ലക്ഷത്തിലേറെ പേരും സത്യം ഓൺലൈൻ വാർത്തകൾ വായിച്ചു. 
മുഖ്യധാര മാധ്യമങ്ങളെ  പോലും കടത്തിവെട്ടിയാണ് സത്യം ഓൺലൈനിന്റെ നേട്ടം. നേരത്തെ കേരള  രാഷ്ട്രീയത്തിലെ  പ്രധാന സംഭവങ്ങൾ മലയാളികളെ ആദ്യം അറിയിച്ചത് സത്യം ഓൺലൈനായിരുന്നു. പ്രതിദിനം 20 ലക്ഷം വായനക്കാരാണ് സത്യം ഓണ്‍ലൈനുള്ളത്. 
വായനക്കാരുടെ വിശ്വാസ്യത നേടിയ വാർത്തകൾ സത്യസന്ധമായും കൃത്യതയോടെയും പൊടിപ്പും തൊങ്ങലും ചേർക്കാതെ നൽകുന്നതിനാലാണ് ഈ നേട്ടം ആവർത്തിക്കാനാവുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *