ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദത്തിനൊരുങ്ങി എന്‍ഡിഎ. മുന്നണി നേതൃത്വം ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണുമെന്നാണ് വിവരം. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ ചേരുന്ന യോഗത്തിന് ശേഷമാകും രാഷ്ട്രപതിയെ കാണുക.
രാഷ്ട്രപതിയെ കാണുന്ന സംഘത്തില്‍ ബിജെപിയുടെയും എന്‍ഡിഎയുടെയും പ്രധാന നേതാക്കള്‍ ഉള്‍പ്പെടും. നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ, ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരാകും സംഘത്തിലുണ്ടാവുകയെന്നാണ് സൂചന.