ഇംഫാല്‍: മണിപ്പൂരിലെ 2 ലോക്സഭാ സീറ്റുകളില്‍ കോണ്‍ഗ്രസിന് നിര്‍ണായക വിജയം. മണിപ്പൂരിലെ ഇന്നര്‍, ഔട്ടര്‍ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് നിര്‍ണ്ണായക വിജയം നേടിയത്. മണിപ്പൂരിലെ ഇന്നര്‍, ഔട്ടര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ യഥാക്രമം അംഗോംച ബിമോള്‍ അക്കോയിജവും ആല്‍ഫ്രഡ് കണ്‍-ംഗം ആര്‍തറും വിജയിച്ചു.
ബിജെപി-നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി)- നാഗാ പീപ്പിള്‍സ് ഫ്രണ്ട് (എന്‍പിഎഫ്) സഖ്യത്തിലെ തൗനോജം ബസന്ത കുമാര്‍ സിങ്, കച്ചുയി തിമോത്തി സിമിക് എന്നിവരെയാണ് അവര്‍ പരാജയപ്പെടുത്തിയത്.
ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി പ്രൊഫസറായ ബിമോള്‍ ഭരണകക്ഷിയായ ബി.ജെ.പിക്ക് ബദല്‍ തേടുന്ന നിരവധി വോട്ടര്‍മാരുടെ പ്രിയപ്പെട്ട സ്ഥാനാര്‍ത്ഥിയായിരുന്നു.
മൊത്തം 7,89,912 വോട്ടുകളില്‍ 3,74,017 വോട്ട് നേടി. മറ്റ് പാര്‍ട്ടി നേതാക്കളാരും മത്സരിക്കാന്‍ തയ്യാറാകാത്തതിനാല്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ തിരഞ്ഞെടുക്കുകയായിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed