ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കും മോദിക്കുമേറ്റത് വലിയ തിരിച്ചടിയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പണത്തിന്റെയും അധികാരത്തിന്റെയും ശക്തി ഉപയോഗിച്ച് ഭരണം പിടിച്ചടക്കാനാണ് ശ്രമിച്ചത്. അതിനേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടി. വലിയതോതിൽ പണം വിനിയോഗിച്ചു. എന്നിട്ടും ഫലം ഇതാണ്. രാഷ്ട്രീയ നേതാക്കളെ എങ്ങനെ തെരഞ്ഞെടുക്കണമെന്ന് യുപി ജനത കാണിച്ചു തന്നെന്നും യെച്ചൂരി പറഞ്ഞു.
കേരളത്തില്‍ കൂടുതല്‍ സീറ്റുകള്‍ ഇടതുപക്ഷം പ്രതീക്ഷിച്ചിരുന്നുവെന്നും പരാജയം ഉറപ്പായും പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തില്‍ നിര്‍ഭാഗ്യവശാല്‍ ബിജെപി അക്കൗണ്ട് തുറന്നു. ദൗര്‍ഭാഗ്യകരമായ സംഭവമാണിതെന്നും യെച്ചൂരി പറഞ്ഞു.