പാലക്കാട് റെയിൽവെ സ്റ്റേഷനിൽ ഒരു ചാക്ക്, തുറന്നപ്പോൾ 19.4 കിലോ കഞ്ചാവ്, പ്രതിയെ തേടി എക്സൈസ്

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എക്സൈസ് ആർപിഎഫുമായി ചേർന്ന് നടത്തിയ പരിശോധനയിൽ 19.4 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചു. പരിശോധന ഭയന്ന് പ്രതി കഞ്ചാവ് ഉപേക്ഷിച്ചു കടന്ന് കളഞ്ഞതാകാമെന്നാണ് പ്രാഥമിക നിഗമനം.

എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം എഫ് സുരേഷ്, ആർപിഎഫ് ക്രൈം ബ്രാഞ്ച് ഇൻറലിജൻസ് സർക്കിൾ  ഇൻസ്പെക്ടർ എൻ കേശവദാസ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. കൂടാതെ ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എൻ അശോക് , പാലക്കാട് എക്സൈസ് സർക്കിൾ ഓഫീസിലെ എഇഐ (ഗ്രേഡ് ) എം എൻ സുരേഷ് ബാബു, എം സുരേഷ് കുമാർ, പ്രിവന്റീവ് ഓഫീസർ സന്തോഷ് കെ എൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് സിവിൽ എക്സൈസ് ഓഫീസർ  കെ അഭിലാഷ്  എന്നിവരും പങ്കെടുത്തു.

കുറ്റിപ്പുറത്ത് ബൈക്കിൽ ഒരു ചാക്കുകെട്ടുമായി രണ്ട് യുവാക്കളെത്തി, പിടികൂടി പരിശോധിച്ചപ്പോൾ 7 കിലോ കഞ്ചാവ്!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

By admin