തൃശൂര്‍: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി തൃശൂരില്‍ ജയിച്ചതിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറിടങ്ങളില്‍ സൈബറാക്രമണം. സൈബറാക്രമണം കടുത്തതോടെ താരം സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റ് ചെയ്യുന്ന കമന്റിന് നിയന്ത്രണം ഏര്‍പ്പെടുത്തി.
നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് നിമിഷ പറഞ്ഞ വാക്കുകള്‍ കുത്തിപ്പൊക്കിയാണ് സംഘപരിവാര്‍ അനുഭാവികള്‍ താരത്തിനെതിരെ സൈബറാക്രമണം നടത്തുന്നത്. ‘‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല” എന്നാണ് അന്ന് നിമിഷ പറഞ്ഞത്.