തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി ചര്‍ച്ചചെയ്യാന്‍ സി.പി.എം. നേതൃയോഗങ്ങളിലേക്ക് കടക്കുന്നുഅഞ്ച് ദിവസം നീളുന്ന യോഗമാണ് വിളിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടക്കും.
16, 17ന് സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20ന് സംസ്ഥാന സമിതി യോഗവും നടക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനയും ചര്‍ച്ചയാകും. 10ന് നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാര്‍ട്ടി പരിഗണിക്കും.
തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി സി.പി.ഐ. ദേശീയ നേതൃയോഗവും ഇന്ന് തുടങ്ങും. ദേശീയ നേതൃയോഗം കഴിഞ്ഞാല്‍ ഈ മാസം 10ന് സി.പി.ഐ. സംസ്ഥാന എക്സിക്യൂട്ടീവും തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താന്‍ ചേരും.