വയനാട്: കേരള ചരിത്രത്തില്‍ ആദ്യമായി ഒരു ബി.ജെ.പി സ്ഥാനാര്‍തഥി തൃശൂര്‍ മണ്ഡലത്തില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചിരിക്കുകയാണ്. കേരളത്തിന്റെ വികസനത്തിനായി വോട്ട് ചെയ്യണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി കേരളത്തോട് അഭ്യര്‍ത്ഥിച്ചു. മോദിയുടെ വികസന അജണ്ഡ ജനം സ്വീകരിച്ചെന്നും കെ. സുരേന്ദ്രന്‍. 
19 മണ്ഡലങ്ങളിലും ബി.ജെ.പിക്ക് വോട്ടുകളില്‍ വന്‍ വര്‍ധനയു
ണ്ടായി. പ്രതീക്ഷിച്ച പോലെ 20 ശതമാനത്തിലധികം വോട്ടുകള്‍ കിട്ടി. കേരളം ബാലികേറാമലയാണെന്നുള്ള പ്രചാരണങ്ങള്‍ നടത്തി. ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കുമെന്ന് സംസ്ഥാനത്തെ മുഖ്യമന്ത്രി വരെ പറഞ്ഞു. എന്നാല്‍, എല്ലാ കള്ളാ പ്രചാരണങ്ങളെയും വര്‍ഗീയ ധ്രുവങ്ങളെയും അതിജീവിച്ച് ബി.ജെ.പി. വിജയിച്ചെന്നും സുരേന്ദ്രന്‍ പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *