ഡല്‍ഹി: അമേത്തിയില്‍ ബിജെപിയുടെ സ്മൃതി ഇറാനിയെ കീഴടക്കി 1,15,128 വോട്ടുകള്‍ക്ക് മുന്നിട്ട് നില്‍ക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിഷോരി ലാല്‍ ശര്‍മ്മ.
അമേഠിയില്‍ വിനയമാണ് പ്രവര്‍ത്തിക്കുന്നത്, അഹങ്കാരമല്ലെന്ന് സ്മൃതി ഇറാനിയെ പരിഹസിച്ച് ശര്‍മ്മ പറഞ്ഞു. മികച്ച ജനവിധിയില്‍ പ്രിയങ്ക ഗാന്ധിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
സഖ്യകക്ഷികളുടെയും ഗാന്ധി കുടുംബത്തിന്റെയും പിന്തുണ ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. ഇത് ഗാന്ധി കുടുംബത്തിന്റെ ഭൂമിയാണ്, എന്റേതല്ല, ശര്‍മ്മ പറഞ്ഞു.