കോഴിക്കോട്: വടകരയിൽ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിൽ അക്രമം. തിക്കോടിയിൽ വീടിന് നേരെ പടക്കം എറിഞ്ഞ് കോൺഗ്രസ് പ്രവർത്തകർ. സിപിഐ എം തിക്കോടി ലോക്കൽ കമ്മിറ്റി അംഗം ഗിരീഷിൻ്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായ കെ കെ ശൈലജ ടീച്ചറെ പരാജയപ്പെടുത്തി യുഡിഎഫിന്റെ ഷാഫി പറമ്പിലാണ് ജയിച്ചത്. 1,15,157 ഭൂരിപക്ഷത്തിലായിരുന്നു ഷാഫിയുടെ വിജയം. 1996 മുതൽ 2004 വരെ സിപിഎം കയ്യടിക്കിവച്ച മണ്ഡലത്തിൽ തുടർച്ചയായി നാലാം തവണയും വിജയിച്ചാണ് ഇത്തവണ യുഡിഎഫ് ചരിത്രമെഴുതിയത്.