ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് പ്രതീക്ഷിച്ച വിജയമുണ്ടാകാത്തത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യ മനോഭാവം മൂലമാണെന്ന് തിർന്ന ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ബിജെപിക്ക് 220 സീറ്റാണ് താന്‍ കണക്കുകൂട്ടിയിരുന്നതെന്നും, ഇത് 237 എന്ന യഥാര്‍ത്ഥ സംഖ്യയോട് വളരെ അടുത്താണെന്നും അദ്ദേഹം അവകാശപ്പെട്ടു.
”അന്ന് ഞാൻ പറഞ്ഞ നിർദ്ദേശങ്ങൾ ബി.ജെ.പി പിന്തുടർന്നിരുന്നെങ്കിൽ ബി.ജെ.പിക്ക് 300 നേടാമായിരുന്നു. നിർഭാഗ്യവശാൽ, മോദിയുടെ ഏകാധിപത്യ മനോഭാവം ബി.ജെ.പിയെ ഇപ്പോൾ ഒരു കുഴിയിൽ എത്തിച്ചിരിക്കുന്നു. ഇവിടെ നിന്നും കരകയറേണ്ടതുണ്ട്”, സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്