വലിയ ഭൂരിപക്ഷത്തോടെ മൂന്നാമൂഴം പ്രതീക്ഷിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എൻഡിഎയ്ക്കും പ്രഹരമായത് ഉത്തർപ്രദേശ്, മഹാരാഷ്‌ട്ര, പശ്ചിമ ബംഗാൾ ഫലങ്ങൾ. 2019ൽ ഇവിടങ്ങളിൽ യഥാക്രമം 63, 41, 18 എന്നിങ്ങനെയായിരുന്നു എൻഡിഎയുടെ നില. ഈ 112 സീറ്റുകളിൽ 93ഉം ബിജെപിയുടേതുമായിരുന്നു. ഇത്തവണ ഇത് അറുപതോളമായി ചുരുങ്ങി. ഇത്തവണ മഹാരാഷ്‌ട്രയിൽ തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എൻഡിഎ നേതൃത്വം. എന്നാൽ, യുപിയിലും പശ്ചിമ ബംഗാളിലും സീറ്റ് ഉയരുന്നതിലൂടെ ഇതു മറികടക്കാമെന്നും ദക്ഷിണേന്ത്യയിൽ നിന്നു ലഭിക്കുന്ന സീറ്റുകൾ നേട്ടമാകുമെന്നുമാണ് കരുതിയിരുന്നു. ഈ കണക്കുകൂട്ടലുകളാണ് തകർന്നടിഞ്ഞത്. […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1