ബാംഗ്ലൂര്‍: കോണ്‍ഗ്രസിന്റെ കോട്ടയായി കണക്കാക്കപ്പെടുന്ന ബാംഗ്ലൂര്‍ റൂറലില്‍ ബിജെപിയുടെ ഡോ സി എന്‍ മഞ്ജുനാഥ് വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ സഹോദരനും ബാംഗ്ലൂര്‍ റൂറല്‍ എംപിയുമായ ഡികെ സുരേഷ് പരാജയം സമ്മതിച്ചു.
എന്നെ മൂന്ന് തവണ തിരഞ്ഞെടുത്തതിന് ഞാന്‍ ജനങ്ങളോട് നന്ദി പറയുന്നു. ബിജെപി, ജെഡിഎസ് സഖ്യം പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, സുരേഷ് പറഞ്ഞു.