കോട്ടയം: സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നോട്ടയ്ക്ക് ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയത് കോട്ടയത്ത്, തൊട്ടുപിന്നാലെ ആലത്തൂരും, മാവേലിക്കര, ഇടുക്കി, പാലക്കാട് മണ്ഡലങ്ങള്‍.
വാശിയേറിയ പോരാട്ടം നടന്ന മണ്ഡമായ കോട്ടയത്ത് 11367 വോട്ടുകളാണ് നോട്ടയ്ക്കു ലഭിച്ചത്. തൊട്ടുപിന്നല്‍ എല്‍.ഡി.എഫ് പിടിച്ച ആലത്തൂതാണ്. 10998 പേര്‍ ആലത്തൂരില്‍ നോട്ടയ്ക്കു വോട്ടു ചെയ്തു. നോട്ടയ്ക്കു കൂടുതല്‍ വോട്ട് ലഭിച്ചൊരു മണ്ഡലം മാവേലിക്കരയാണ്. 9,873 വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തില്‍ കൊടുക്കുന്നില്‍ സുരേഷ് എം.പി കടന്നു കൂടുമ്പോള്‍ 9953 വോട്ട് നോട്ടയ്ക്കും ലഭിച്ചു എന്നുതു ശ്രദ്ധേയമാണ്.
ലീഡ് നില മാറി മറിയുന്ന ആറ്റിങ്ങലില്‍ ആറ്റിങ്ങല്‍ 7916 പേര്‍ നോട്ടയ്ക്കു വോട്ടു ചെയ്തു. ഇടുക്കിയില്‍ 9483 , ആലപ്പുഴ 7147, ചാലക്കുടി 7847, എറണാകുളം 7674, കണ്ണൂര്‍ 8013, കാസര്‍ഗോഡ് 4046, കൊല്ലം 6073, കോഴിക്കോട് 5778, മലപ്പുറം 6335, പാലക്കാട് 8214, പത്തനംതിട്ട 6300, പൊന്നാനി 5526, തിരുവന്തപുരം 6657, വടകര 2791, വയനാട് 68,05.
യുവാക്കളാണ് കൂടുതലും നോട്ടയ്ക്കു വോട്ടു ചെയ്‌തെന്നാണ് സൂചന. പുതിയ തലമുറയ്ക്ക് രാഷ്ട്രീയത്തോടുള്ള അവമതിപ്പാണു നോട്ടയ്ക്കുള്ള വോട്ടു വര്‍ധനയ്ക്കു കാരണമായി പറയപ്പെടുന്നത്.