തൃശൂർ: ഒടുവിൽ മാസ് ഡയലോഗ് യാഥാർഥ്യമാകുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തൃശൂരിനെ സുരേഷ് ഗോപി എടുക്കുകയാണ്. “തൃശൂരിനെ ഞാനിങ്ങെടുക്കുവാ’ എന്ന സുരേഷ് ഗോപിയുടെ ഡയലോഗ് ചരിത്രത്തിലേക്ക്, തൃശൂരിന് ഇനി പുതിയ എംപി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ അരലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എൻഡിഎ മുന്നേറ്റം തുടരുകയാണ്. കേരളത്തിൽ സാംസ്കാരിക തലസ്ഥാനം പിടിച്ചെടുത്ത് അങ്ങനെ ബിജെപി ആദ്യ അക്കൗണ്ട് തുറക്കുന്നു. തപാൽ വോട്ടുകൾ എണ്ണിയതു മുതൽ ഓരോ ഘട്ടത്തിലും സുരേഷ്ഗോപിയ്ക്ക് തന്നെയായിരുന്നു ലീഡ്. ഓരോ റൗണ്ടിലും സുരേഷ്ഗോപിയുടെ […]https://i0.wp.com/www.pravasiexpress.com/wp-content/uploads/2016/06/PEglobe_transparent-128×128.png?fit=32%2C32&ssl=1