തിയറ്ററുകളില്‍ വന്‍ പരാജയം; ആ ചിത്രം മറ്റൊരു ഒടിടി പ്ലാറ്റ്‍ഫോമിലേക്കും

ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തിലെ ഒരേട് പശ്ചാത്തലമാക്കിയ ചിത്രമായിരുന്നു 2019 ല്‍ പുറത്തെത്തിയ തെലുങ്ക് ചിത്രം യാത്ര. വൈഎസ്ആര്‍ മമ്മൂട്ടിയാണ് എത്തിയത് എന്നതിനാല്‍ മലയാളി സിനിമാപ്രേമികളും ശ്രദ്ധിച്ച പ്രോജക്റ്റ് ആയിരുന്നു ഇത്. ചിത്രത്തിന്‍റെ രണ്ടാം ഭാഗമായ യാത്ര 2 ഈ വര്‍ഷം ഫെബ്രുവരി 8 നാണ് തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ തിയറ്ററില്‍ വന്‍ പരാജയമായിരുന്നു ഈ ചിത്രം. ചിത്രത്തിന്‍റെ ഒടിടി റിലീസ് നേരത്തെ സംഭവിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു ഒടിടി പ്ലാറ്റ്ഫോമിലേക്കുകൂടി എത്തിയിരിക്കുകയാണ് ചിത്രം.

പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം നേരത്തേ ലഭ്യമായിരുന്നു. തെലുങ്ക് ഒടിടിയായ അഹ വീഡിയോയിലും ചിത്രം ഇപ്പോള്‍ പ്രദര്‍ശനം തുടങ്ങിയിരിക്കുകയാണ്. 50 കോടി ബജറ്റില്‍ എത്തിയ ചിത്രത്തിന് ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടാനായത് വെറും 9 കോടി മാത്രമാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നുള്ള ആകെ നേട്ടം 7.3 കോടി ആയിരുന്നു. 

വൈഎസ്ആറിന്റെ ജീവിതമാണ് യാത്ര പറഞ്ഞതെങ്കില്‍ വൈഎസ്ആറിന്‍റെ മകനും ആന്ധ്ര പ്രദേശിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിക്കായിരുന്നു യാത്ര 2 ല്‍ പ്രാധാന്യം. വൈഎസ്ആര്‍ ആയി മമ്മൂട്ടി എത്തിയ ചിത്രത്തില്‍ ജ​ഗന്‍ മോഹന്‍ റെഡ്ഡിയായി എത്തിയത് ജീവ ആയിരുന്നു. സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിൻ ഖഡേക്കര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. 

ALSO READ : ഈ പണപ്പെട്ടി തൊട്ടാല്‍ എടുക്കണം, എടുത്താല്‍ പോകണം; ആരെടുക്കും ബിഗ് ബോസിന്‍റെ മണി ബോക്സ്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

By admin