ഡല്‍ഹി: ഝാര്‍ഖണ്ഡിലെ ഖുന്തി മണ്ഡലത്തില്‍ കേന്ദ്ര ആദിവാസി, കൃഷി മന്ത്രി അര്‍ജുന്‍ മുണ്ട 97,000 വോട്ടുകള്‍ക്ക് പിന്നിലാണ്.
കോണ്‍ഗ്രസിന്റെ കാളീചരണ്‍ മുണ്ടയാണ് സീറ്റില്‍ ലീഡ് ചെയ്യുന്നത്, ഇദ്ദേഹം വിജയിക്കുമെന്നാണ് സൂചന. മൂന്ന് തവണ മുഖ്യമന്ത്രിയായ അര്‍ജുന്‍ മുണ്ട 2019ല്‍ കാളീചരണ്‍ മുണ്ടയെ 1,445 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
അതെസമയം എന്‍ഡിഎ ഭൂരിപക്ഷം കടന്ന് മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഒരുങ്ങുകയാണ്. വൈകുന്നേരം ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് ബിജെപി വിജയാഘോഷം ആസൂത്രണം ചെയ്തിട്ടുണ്ട്. ബിജെപിയുടെ ഉന്നത നേതാക്കള്‍ക്കൊപ്പം വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ഓഫീസിലെത്തും.