ഡല്‍ഹി: കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ 6,84,890 വോട്ടുകള്‍ക്ക് ബിജെപിയുടെ ഗോവിന്ദ് കര്‍ജോള്‍ വിജയിച്ചു.
കോണ്‍ഗ്രസിന്റെ ചന്ദ്രപ്പയെ 48,121 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കാര്‍ജോള്‍ പരാജയപ്പെടുത്തിയത്. എ നാരായണസ്വാമിക്ക് ബിജെപി ടിക്കറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇവിടെ നിന്ന് മത്സരിപ്പിച്ചത്. അഞ്ച് തവണ എംഎല്‍എയായിട്ടുണ്ട്.
അതെസമയം ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച ബഹുജന്‍ സമാജ് പാര്‍ട്ടി കനത്ത പരാജയത്തിലേക്ക് നീങ്ങുകയാണ്. ഉത്തര്‍പ്രദേശിലെ 80 ലോക്സഭാ സീറ്റുകളിലും മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പി പിന്നിലാണ്.