ഫ്ലോറിഡ: അമേരിക്കയുടെ പുതിയ സ്പെല്ലിംഗ് ബീ ചാമ്പ്യൻ ബൃഹത് സോമയ്ക്ക് 12 വയസിൽ ഭഗവത് ഗീതയുടെ 80% ഓർമയിൽ സൂക്ഷിക്കാൻ കഴിയുന്നു. ഫ്ലോറിഡയിൽ വിദ്യാർഥിയായ സോമ പറയുന്നു: “പ്രാഗ്മാ എന്നൊരു പ്രോഗ്രാം ഞാൻ ചെയ്തു.
അതെന്നെ വിഷ്‌ണു ശരണവും ഭഗവത് ഗീതയും പഠിപ്പിച്ചു.”ഭഗവത് ഗീത 700 ശ്ലോകങ്ങളാണ്. ഞാൻ അത് കുറേശ്ശെയായി ഓർമിച്ചു വയ്ക്കാൻ പഠിച്ചു. അതിനിടെ സ്പെല്ലിംഗ് മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഇനി വീണ്ടും ഗീത കാണാതെ പഠിക്കാനുള്ള ശ്രമം തുടങ്ങുന്നു. ദൈവത്തിന്റെ ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു, കാരണം സംഭവിക്കുന്ന എല്ലാ കാര്യങ്ങൾക്കു പിന്നിലും ദൈവം ഉണ്ട്.” സ്വന്തം പൈതൃകത്തെ കുറിച്ച് സോമ സംസാരിച്ചു. “ഞാൻ തെലുങ്കാന സ്വദേശിയാണ്.
വേനൽ അവധിക്കോ കുടുംബത്തിലെ ഏതെങ്കിലും വിവാഹത്തിനോ അങ്ങോട്ടു പോകണം. താമസിയാതെ തന്നെ.”വിജയത്തിൽ താൻ ആവേശഭരിതനായെന്നു സോമ പറയുന്നു. ഒരു വർഷമായി അതിനുള്ള പരിശ്രമത്തിൽ ആയിരുന്നു. ഒരു സ്വപ്നം പൂവണിഞ്ഞ പോലെയായി ഇപ്പോൾ.”നാട്ടിൽ നിന്നു ഒട്ടേറെ ബന്ധുക്കൾ അഭിനന്ദനം അയച്ചു. അവർ വിഡിയോയും കണ്ടു. അവരെല്ലാം എന്നെ പിന്താങ്ങുന്നു എന്നതിൽ ഏറെ സന്തോഷമുണ്ട്.സമ്മാനം കിട്ടിയ $50,000 സംഭാവനയായി നൽകാൻ സോമ ഉദ്ദേശിക്കുന്നു. പക്ഷെ ആർക്ക് അല്ലെങ്കിൽ എന്തിന് എന്നു തീരുമാനിച്ചിട്ടില്ല. ഒരു നല്ല കാര്യം കണ്ടെത്തണം.”ഡോക്ടറാവുക എന്ന സ്വപ്നം സോമ മനസ്സിൽ സൂക്ഷിക്കുന്നു. സ്പെല്ലിംഗ് ബീ വിജയം തനിക്കൊരു മുൻതൂക്കം നൽകുമെന്നും വിശ്വാസമുണ്ട്.