തൃശൂര്‍: കേരളത്തിലെ 20 എംപിമാരില്‍ താരമായി സുരേഷ് ഗോപി മാറും. ചരിത്രത്തിലാദ്യമായി ബിജെപിയുടെ താമര ചിഹ്നത്തില്‍ സംസ്ഥാനത്ത് വിജയിക്കുന്നതിന്‍റെ ക്രെഡിറ്റ് സുരേഷ് ഗോപിയുടെ പേരില്‍ കുറിച്ചിരിക്കുകയാണ്.
വിജയം എന്നുമാത്രമല്ല, വന്‍ ഭൂരിപക്ഷത്തിലാണ് വിജയം എന്നതാണ് ശ്രദ്ധേയം. പകുതി വോട്ടുകള്‍ എണ്ണി കഴിഞ്ഞപ്പോള്‍തന്നെ ഭൂരിപക്ഷം 60000 കടന്നു. ബിജെപി പോലും സ്വപ്നം കാണാതിരുന്ന വിജയമാണ് ഇതോടെ സുരേഷ് ഗോപി തൃശൂരില്‍ നടത്തിയത്. 2019 -ലെ പ്രചരണ സമയത്ത് ട്രോളും വൈറലുമായ അദ്ദേഹത്തിന്‍റെ തന്നെ വാക്കുകള്‍ പോലെ തൃശൂര്‍ സുരേഷ് ഗോപി അങ്ങെടുത്തു.
മിന്നും വിജയം നേടിയ സാഹചര്യത്തില്‍ സുരേഷ് ഗോപി കേന്ദ്ര ക്യാബിനറ്റ് മന്ത്രി പദവി ഉറപ്പിച്ചിരിക്കുകയാണ്. കേരളത്തില്‍ നിന്നും മന്ത്രി പദവി ഉറപ്പിച്ച ഏക നേതാവും സുരേഷ് ഗോപിയാകും.