കോട്ടയം: സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ലോക്‌സഭയില്‍ ഒരു സീറ്റെന്ന നേട്ടത്തില്‍ ബി.ജെ.പി. നില്‍ക്കുമ്പോള്‍ ക്രെഡിറ്റ് കേന്ദ്രം കണ്ടെത്തിയ പുതിയ ഫോര്‍മുലയ്ക്ക്. സംസ്ഥാന നേതാക്കളുടെ അഭിപ്രായം കണക്കിലെടുക്കാതെയാണു തിരുവന്തപുരത്ത്, രാജീവ് ചന്ദ്രശേഖര്‍ അടക്കുള്ള സ്ഥാനാര്‍ഥികളെ നിര്‍ത്തിയതും പ്രചാരണ തന്ത്രങ്ങള്‍ ആസൂത്രണം ചെയ്തതും. സംസ്ഥാന ഘടകം കാലങ്ങളായി പയറ്റിയ തന്ത്രങ്ങളില്‍ വിശ്വാസമില്ലാതെയാണു ബി.ജെ.പി. പുതിയ ഫോര്‍മുല പരീക്ഷിച്ചു വിജയം നേടിയത്. തൃശൂരില്‍ സുരേഷ് ഗോപി ജയം ഉറപ്പിച്ചു കഴിഞ്ഞു.
തിരുവനന്തപുരം കഷ്ടിച്ചാണ് കൈവിട്ടത്. അവസാന റൗണ്ടില്‍ വന്‍ മുന്നേറ്റം നടത്തിയ ശശി തരൂര്‍ പതിനായിരത്തിനു മുകളിലേക്കു ലീഡ് ഉയര്‍ത്തിയാണു രാജീവ് ചന്ദ്രശേഖറിന്റെ സ്വപനങ്ങള്‍ക്കു തടയിട്ടത്.അതേ സമയം കേന്ദ്രത്തിന്റെ പ്രത്യേക താല്‍പ്പര്യ പ്രകാരമെത്തിയ അനില്‍ ആന്റണി പത്തനംതിട്ടയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നു മാത്രമല്ല, കഴിഞ്ഞ രണ്ടുതവണത്തെ അപേക്ഷിച്ചു വോട്ടുവിഹിതം കുറഞ്ഞു എന്നതും ചര്‍ച്ചയാകും.
വിജയം പ്രതീക്ഷിച്ച ആറ്റിങ്ങലില്‍ മൂന്നാം സ്ഥാനത്തേക്കു വി. മുരീധരന്‍ പിന്തള്ളപ്പെട്ടെങ്കിലും ശക്തമായ പോരാട്ടമാണു രണ്ടാം സ്ഥാനത്തേക്കുള്ള വി. ജോയിയുമായി വലിയ വോട്ടു വ്യത്യാസമില്ലെന്നതു മാത്രമാണ് ആശ്വാസം.സുരേഷ് ഗോപിയുടെ വിജയം നേട്ടമായി പറയാമെങ്കിലും ക്രെഡിറ്റ് കേന്ദ്ര നേതൃത്ത്വത്തിനും കൂടിയുള്ളതാണ്.