കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ കേളത്തിനു ലഭിച്ചത് 3 പുതുമുഖ എംപിമാരെ. സുരേഷ് ഗോപി (തൃശൂർ), ഷാഫി പറമ്പിൽ(വടകര), കെ.രാധാകൃഷ്ണ‌ണൻ (ആലത്തൂർ) എന്നിവരാണ് ആദ്യമായി ലോക്സഭയിലേക്ക് എത്തുന്നത്.
അതേസമയം മത്സരിച്ച 19 സിറ്റിങ് എംപിമാരിൽ 15 പേരും വിജയിച്ചപ്പോൾ 4 പേർ പരാജയമറിഞ്ഞു. ആലപ്പുഴയിൽ എഎം ആരിഫ്, കോട്ടയത്ത് തോമസ് ചാഴികാടൻ, തൃശൂരിൽ കെ മുരളീധരൻ, ആലത്തൂരിൽ രമ്യ ഹരിദാസ് എന്നിവരാണ് തോറ്റ എംപിമാർ.
അതേസമയം കെസി വേണു​ഗോപാൽ (ആലപ്പുഴ), ഫ്രാൻസിസ് ജോർജ് (കോട്ടയം) എന്നിവർ ഒരിടവേളയ്ക്ക് ശേഷം പാർലമെന്റിൽ വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
രാജ്മോഹൻ ഉണ്ണിത്താൻ (കാസർക്കോട്), കെ സുധാകരൻ (കണ്ണൂർ), ഷാഫി പറമ്പിൽ (വടകര) രാഹുൽ ​ഗാന്ധി (വയനാട്), എംകെ രാഘവൻ (കോഴിക്കോട്), എംപി അബ്ദുൽ സമദ് സമദാനി (പൊന്നാനി), ഇടി മുഹമ്മദ് ബഷീർ (മലപ്പുറം), വികെ ശ്രീകണ്ഠൻ (പാലക്കാട്), കെ രാധാകൃഷ്ണൻ (ആലത്തൂർ), സുരേഷ് ​ഗോപി (തൃശൂർ), ബെന്നി ബെഹനാൻ (ചാലക്കുടി), ഹൈബി ഈഡൻ (എറണാകുളം), ഫ്രാൻസിസ് ജോർജ് (കോട്ടയം), ഡീൻ കുര്യാക്കോസ് (ഇടുക്കി), കെ വേണു​ഗോപാൽ (ആലപ്പുഴ), കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര), ആന്റോ ആന്റണി (പത്തനംതിട്ട), എൻകെ പ്രേമചന്ദ്രൻ (കൊല്ലം), അടൂർ പ്രകാശ് (ആറ്റിങ്ങൽ), ശശി തരൂർ (തിരുവനന്തപുരം) എന്നിവരാണ് വിജയിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed