ന്യൂ യോർക്ക്: സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ കുട്ടികളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ ന്യൂ യോർക്ക് ഗവർണർ കാത്തി ഹോക്കലും സംസ്ഥാനത്തെ ജനപ്രതിനിധികളും തമ്മിൽ യോജിപ്പായി. 18 വയസിനു താഴെയുള്ളവർക്കാവും നിയന്ത്രണങ്ങൾ എന്നു ‘ന്യൂ യോർക്ക് പോസ്റ്റ്’ പറഞ്ഞു.
കുട്ടികളെ അടിമകളാക്കുന്ന അൽഗോരിതങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് സാമൂഹ്യ മാധ്യമ കമ്പനികളെ തടയുക, വൻകിട സാങ്കേതിക കമ്പനികൾ ഡാറ്റ വിറ്റു ലാഭം കൊയ്യുന്നത് നിയന്ത്രിക്കുക എന്നിവയാണ് പ്രധാനമായും ലക്‌ഷ്യം വയ്ക്കുന്നത്.  രാജ്യത്തു ആദ്യമായാവും ഇത്തരം നിയമങ്ങൾ. ബിബിൽ ഉണ്ടാവുമെന്നു  സ്പോൺസർ ചെയ്യുന്ന സെനറ്റർ ആൻഡ്രൂ  ഗൗണാർഡസ് പറഞ്ഞു: “ചില്ലറ വിഷയങ്ങൾ മുഴുമിക്കാനുണ്ട്, പക്ഷെ വൈകാതെ നമുക്കൊരു ബിൽ ഉണ്ടാവുമെന്ന് പ്രത്യാശിക്കാം. “തിങ്കളാഴ്ചയോടെ അന്തിമ രൂപത്തിൽ ബില്ലിന്റെ വിവരങ്ങൾ വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷ.
അൽഗോരിതങ്ങൾ ഒഴിവാക്കുമ്പോൾ കുട്ടികളുടെ പേരുകൾ അക്ഷരമാല ക്രമത്തിലാവും വരികയെന്നാണ് വിവരം. അൽഗോരിതങ്ങൾ ഉണ്ടെങ്കിൽ കുട്ടികൾ സ്‌ക്രീനിൽ അടിമുടി പരതിക്കൊണ്ടിരിക്കും. അത് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് വിമർശകർ പറയുന്നത്.രാത്രിയിൽ സന്ദേശങ്ങൾ അയക്കുന്ന ആപ്പുകളെയും തടയും. അല്ലെങ്കിൽ മാതാപിതാക്കൾ ആവശ്യപ്പെടണം. 18 വയസിനു താഴെയുള്ളവർക്കു ഡാറ്റ വിൽക്കാനും പാടില്ല.കഴിഞ്ഞയാഴ്ച്ച ന്യൂ യോർക്ക് മെന്റൽ അസോസിയേഷൻ ചടങ്ങിൽ ഗവർണർ ഹോക്കൽ നിയമം ചർച്ച ചെയ്തിരുന്നു. “കമ്പനികളാണ് ഇതിനു ഉത്തരവാദികൾ,” അവർ പറഞ്ഞു. “ലാഭത്തിനു വേണ്ടിയാണ്. കുട്ടികൾക്കു അതെത്ര ദോഷം ചെയ്യുമെന്നു അവർക്കു അറിയാം. അക്കാര്യം അവരോടു സർജൻ ജനറൽ പറയേണ്ടതില്ല.”  പല സംസ്ഥാനങ്ങളൂം സമാന നിയമങ്ങൾ ആലോചിക്കുന്നുണ്ട്. കാലിഫോർണിയയിൽ സെനറ്റ് പാസാക്കിയ ബിൽ അധോസഭയുടെ പരിഗണനയിലുണ്ട്.സാങ്കേതിക സ്ഥാപനങ്ങളും സാമൂഹ്യ മാധ്യമ കമ്പനികളും ഈ നീക്കത്തിനെതിരെ ഒന്നിച്ചിട്ടുണ്ട്. ഒന്നാം ഭേദഗതിയുടെ സംരക്ഷണം ലംഘിക്കുന്നു എന്നതാണ് അവർ ഉന്നയിക്കുന്ന ആക്ഷേപം. ന്യൂ യോർക്ക് ബില്ലിനെ കുറിച്ച് നെറ്റ്ചോയ്‌സ് എന്ന ഗ്രൂപ് പറയുന്നത് അത് ഭരണഘടനാ വിരുദ്ധമാണെന്നാണ്.കോടതിയിൽ ബിൽ നിയമ വിരുദ്ധമാവാതിരിക്കാനുള്ള വകുപ്പുകളാണ് അവസാന വട്ട ചർച്ചകളിൽ നടക്കുന്നതെന്നു ആൻഡ്രൂ ഗൗണാർഡസ് പറഞ്ഞു.
 
 
 
 
 
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *