ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കനയ്യ കുമാര്‍ പിന്നില്‍. നിലവില്‍ ബിജെപിയുടെ മനോജ് തിവാരിക്ക് 1.37 ലക്ഷം വോട്ടിന്റെ ലീഡുണ്ട്. മനോജ് തിവാരി ഇതിനകം 5.5 ലക്ഷം വോട്ടുകള്‍ നേടി. രാജ്യതലസ്ഥാനത്തെ എല്ലാ സീറ്റുകളിലും ബിജെപിയാണ് മുന്നില്‍.
അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. കഴിഞ്ഞ തവണ സിപിഐ സ്ഥാനാര്‍ത്ഥിയായി കനയ്യ ബിഹാറിലെ ബെഗുസരായിയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.