ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളില്‍ വിജയിച്ചത് ബിജെപി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ബിജെപി 209 സീറ്റുകളില്‍ വിജയിച്ചു.
31 സീറ്റുകളില്‍ മുന്നിട്ടുനില്‍ക്കുന്നതായും തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അതായത് 240 മണ്ഡലങ്ങളിലാണ് ബിജെപി വിജയമുറപ്പിച്ചത്. 80 മണ്ഡലങ്ങളില്‍ വിജയിക്കുകയും 19 ഇടത്ത് മുന്നിട്ടുനില്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസാണ് രണ്ടാമത്. 99 ഇടത്താണ് കോണ്‍ഗ്രസ് വിജയമുറപ്പിച്ചത്.
മറ്റു പാര്‍ട്ടികളുടെ കണക്കുകള്‍ പ്രകാരം (വിജയിച്ചതും മുന്നിട്ടുനില്‍ക്കുന്നതും ചേര്‍ത്ത്)
സമാജ്‌വാദി പാർട്ടി – എസ്‌പി: 37
ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് – എഐടിസി: 29
ജനതാദൾ (യുണൈറ്റഡ്) – ജെഡിയു: 12
ദ്രാവിഡ മുന്നേറ്റ കഴകം – ഡിഎംകെ: 22
തെലുങ്കുദേശം – ടി.ഡി.പി: 16
ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) – എസ്എച്ച്എസ്‌യുബിടി: 9
ശിവസേന – എസ്എച്ച്എസ്: 7
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി – ശരദ്ചന്ദ്ര പവാർ – എൻസിപിഎസ്പി: 7
ലോക് ജനശക്തി പാർട്ടി (രാം വിലാസ്) – എല്‍ജെപിആര്‍വി: 5
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) – സി.പി.ഐ.(എം): 4
യുവജന ശ്രമിക റിതു കോണ്‍ഗ്രസ് പാര്‍ട്ടി-വൈഎസ്ആര്‍സിപി: 4
രാഷ്ട്രീയ ജനതാദൾ – ആർജെഡി: 4
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് – ഐയുഎംഎല്‍: 3
ആം ആദ്മി പാർട്ടി – എഎപി: 3
ജാർഖണ്ഡ് മുക്തി മോർച്ച – ജെഎംഎം: 3
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ – സി.പി.ഐ: 2
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) (ലിബറേഷൻ) – സി.പി.ഐ (എം.എൽ) (എൽ): 2
ജനതാദൾ (സെക്കുലർ) – ജെഡി(എസ്): 2
രാഷ്ട്രീയ ലോക്ദൾ – ആര്‍എല്‍ഡി: 2
ജമ്മു & കശ്മീർ നാഷണൽ കോൺഫറൻസ് – ജെകെഎൻ: 2
വിടുതലൈ ചിരുതൈഗല്‍ കച്ചി-വിസികെ: 2
ജനസേന പാർട്ടി: 2
കേരള കോൺഗ്രസ്: 1
റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി – ആർഎസ്പി: 1
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി – എൻസിപി: 1
ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) – എച്ച്എഎംഎസ്‌: 1
വോയ്സ് ഓഫ് ദി പീപ്പിൾ പാർട്ടി – വിഒടിപിപി: 1
സോറാം പീപ്പിൾസ് മൂവ്‌മെൻ്റ് – ZPM: 1
ശിരോമണി അകാലിദൾ – എസ്എഡി: 1
രാഷ്ട്രീയ ലോക്താന്ത്രിക് പാര്‍ട്ടി-ആര്‍എല്‍ടിപി: 1
ഭാരത് ആദിവാസി പാർട്ടി: 1
സിക്കിം ക്രാന്തികാരി മോര്‍ച്ച-എസ്‌കെഎം: 1
മരുമലര്‍ച്ചി ദ്രാവിഡ മുന്നേട്ര കഴകം-എംഡിഎംകെ: 1
ആസാദ് സമാജ് പാർട്ടി (കാൻഷി റാം): 1
അപ്നാ ദൽ (സോനേലാൽ): 1
എജെഎസ്‌യു പാര്‍ട്ടി: 1
ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ – എഐഎംഐഎം: 1
യുണൈറ്റഡ് പീപ്പിൾസ് പാർട്ടി, ലിബറൽ – യുപിപിഎൽ: 1
അസം ഗണ പരിഷത്ത് – എജിപി: 1
ബിജു ജനതാദൾ – ബിജെഡി: 1
സ്വതന്ത്രര്‍: 7
 
 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed