ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ ജയിലില്‍ കഴിയുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി എഞ്ചിനീയര്‍ റാഷിദിനോട് പരാജയം സമ്മതിച്ച് മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. 2019 ഓഗസ്റ്റില്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെയാണ് താഴ്വരയിലെ മറ്റ് നേതാക്കള്‍ക്കൊപ്പം എഞ്ചിനീയര്‍ റാഷിദും അറസ്റ്റിലായത്.
അനിവാര്യമായത് സ്വീകരിക്കേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. വടക്കന്‍ കശ്മീരില്‍ വിജയിച്ച എന്‍ജിനീയര്‍ റഷീദിന് അഭിനന്ദനങ്ങള്‍.
അദ്ദേഹത്തിന്റെ വിജയം മൂലം ജയിലില്‍ നിന്ന് മോചിതനാകുമെന്നോ വടക്കന്‍ കശ്മീരിലെ ജനങ്ങള്‍ക്ക് അവര്‍ക്ക് അവകാശമുള്ള പ്രാതിനിധ്യം ലഭിക്കുമെന്നോ ഞാന്‍ വിശ്വസിക്കുന്നില്ല, എന്നാല്‍ വോട്ടര്‍മാര്‍ തീരുമാനിച്ചു, ജനാധിപത്യത്തില്‍ അതാണ് പ്രധാനം, അബ്ദുള്ള ട്വീറ്റ് ചെയ്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *