ദിവ്യയുടെ പുതിയ തെലുങ്ക് ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായി ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തൻ്റെ വിവാഹത്തെക്കുറിച്ചും ഡേറ്റിംഗിനെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് പിള്ള.
“12 വർഷത്തോളം ഞങ്ങൾ റിലേഷൻഷിപ്പിലായിരുന്നു. പിന്നീട് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. എന്നാൽ, ആ ബന്ധം അവസാനിപ്പിക്കേണ്ടി വന്നു.
മൂകാംബികയിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിന് എൻ്റെ മാതാപിതാക്കൾ പങ്കെടുത്തു.
ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങായതിനാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. രണ്ട് രാജ്യങ്ങളിലെ പൗരന്മാർ ആയതിനാൽ നിയമ പ്രശ്‌നങ്ങളുണ്ടായിരുന്നു.
പക്ഷെ, ആ പ്രശ്‌നങ്ങൾ പരിഹരിക്കും മുമ്പേ ഞങ്ങൾ പിരിഞ്ഞു. ജീവിതത്തിൽ നിന്നും ഞാൻ ആഗ്രഹിക്കുന്നതും അവൻ ആഗ്രഹിക്കുന്നതും ഒത്തു പോകില്ലെന്ന് ബോധ്യപ്പെട്ടതാണ് പിരിഞ്ഞത്.
ഞങ്ങളുടെ വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല. അങ്ങനെ വിവാഹ മോചനത്തിൻ്റെ നൂലാമാലകളില്ലായിരുന്നു.
എന്നാൽ, ഇതുകാരണം എന്നോട് വിവാഹിതയാണോ എന്ന് ചോദിക്കുമ്പോൾ എന്ത് ഉത്തരം നൽകണമെന്നതിൽ എനിക്ക് ആശയക്കുഴപ്പമുണ്ടാകാറുണ്ട്.
എന്നാൽ, ഞാൻ ഇപ്പോൾ ഡേറ്റിംഗിലാണ്. അല്ലെന്ന് കള്ളം പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോൾ വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല…”