തിരുവനന്തപുരം: വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തും.
എസ്‌.എസ്‌.എല്‍.സി. മൂല്യനിർണയത്തിലെ മാറ്റങ്ങൾ ഉൾപ്പെടെ ഈ അധ്യയനവർഷം ഒരുപാട് മാറ്റങ്ങൾ കുട്ടികളെ കാത്തിരിക്കുന്നു. 
പ്രവശനോത്സവത്തോടെ ഈ വര്‍ഷത്തെ അധ്യയനം തുടങ്ങാൻ കുട്ടികളെ കാത്തിരിക്കുകയാണ് സ്കൂളുകള്‍.
  പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം പാഠപുസ്തകങ്ങള്‍ പരിഷ്ക്കരിച്ചു. ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങള്‍. 
ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. വലിയ ഇടവേളയ്ക്ക് ശേഷം ഒന്നാം ക്ലാസില്‍ അക്ഷരമാലയും തിരികെയെത്തി.

By admin

Leave a Reply

Your email address will not be published. Required fields are marked *