ഇടുക്കി: സെല്‍ഫി എടുക്കുന്നതിനിടയില്‍ കൊക്കയിലേക്ക് വീണ ഒന്നര ലക്ഷത്തിന്റെ മൊബൈല്‍ഫോണ്‍ വീണ്ടെടുത്ത് നല്‍കി അഗ്നിരക്ഷാ സേന. വാഗമണ്‍ കാണാനെത്തിയ കിടങ്ങൂര്‍ സ്വദേശി ഹരികൃഷ്ണന്റെ ഫോണ്‍ ആണ് അബദ്ധത്തില്‍ കൊക്കയില്‍ വീണത്. കാഞ്ഞാര്‍-വാഗമണ്‍ കണ്ണിക്കല്‍ വ്യൂപോയിന്റില്‍ സെല്‍ഫിയെടുക്കുന്ന സമയത്ത് 800 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീഴുകയായിരുന്നു.

താഴെ കല്ലുകള്‍ക്കിടയില്‍ ഫോണ്‍ തട്ടിനിന്നതുകൊണ്ടാണ് കണ്ടെത്താന്‍ കഴിഞ്ഞത്. ഫോണ്‍ ഉപേക്ഷിച്ചു പോകാന്‍ കഴിയാത്തതിനാല്‍ മൂലമറ്റം അഗ്‌നിരക്ഷാസേനയെ വിളിക്കുകയായിരുന്നു. സീനിയര്‍ ഓഫീസര്‍ അനൂപിന്റെ നേതൃത്വത്തില്‍ ടീം സ്ഥലത്തെത്തി. 90 അടിയോളം താഴ്ചയില്‍ രണ്ട് കല്ലുകള്‍ക്കിടയിലായിരുന്നു ഫോണ്‍. സേനാംഗം മനു ആന്റണി രണ്ട് വടങ്ങള്‍ കൂട്ടിക്കെട്ടി താഴേയ്ക്കിറങ്ങി ഫോണ്‍ എടുത്തുകൊടുത്തു.

എറണാകുളം സ്വദേശിയും വിദ്യാര്‍ഥിയുമായ ഹരികൃഷ്ണനും കൂട്ടുകാരും വാഗമണ്‍ കാണാനെത്തിയതായിരുന്നു. അഗ്‌നിരക്ഷാസേനയ്ക്ക് ഹൃദയപൂര്‍വം നന്ദി പറഞ്ഞ് ഹരികൃഷ്ണനും കൂട്ടുകാരും മടങ്ങി. സേനാംഗങ്ങളായ എം പി ഷിജു, ബി എച്ച്് അനീഷ്, ജി പ്രദീപ്, എന്‍ കെ സതീഷ് കുമാര്‍ എന്നിവരും ഫോണ്‍ വീണ്ടെടുക്കാന്‍ എത്തിയിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *