വയനാട്: വയനാട് അമ്പലവയലില്‍ ബൈക്ക് നിയന്ത്രണംവിട്ട് കെ.എസ്‌.ആർ.ടി.സി. ബസിൽ ഇടിച്ച് യുവാവ് മരിച്ചു
അമ്പലവയല്‍ ടൗണിലെ വ്യാപാരി റെസ്റ്റ്ഹൗസ് നെടുമ്പള്ളിമ്യാലില്‍ രവീന്ദ്രന്റെ മകൻ ദിപിനാ(24)ണ് മരിച്ചത്. 
ശനിയാഴ്ച വൈകിട്ട് ആറിന് അമ്പലവയല്‍-ചുള്ളിയോട് റോഡില്‍ ബവ്കോ ഔട്‌ലെറ്റിനു സമീപത്തായിരുന്നു സംഭവം.
അപകടം നടന്നയുടൻ ദിപിനെ അമ്പലവയലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: ജിഷ. സഹോദരങ്ങള്‍: ദീപക്, ദിവ്യശ്രീ.

By admin

Leave a Reply

Your email address will not be published. Required fields are marked *