ഗയാന: ഇടയ്‌ക്കൊന്ന് പകച്ചെങ്കിലും പാപ്പുവ ന്യൂ ഗിനിയയെ കീഴടക്കി വെസ്റ്റ് ഇന്‍ഡീസ്. അഞ്ച് വിക്കറ്റിനായിരുന്നു വെസ്റ്റ് ഇന്‍ഡീസിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത പാപ്പുവ ന്യൂ ഗിനിയ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുത്തു. വെസ്റ്റ് ഇന്‍ഡീസ് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു.
43 പന്തില്‍ 50 റണ്‍സെടുത്ത സെസെ ബാവു, പുറത്താകാതെ 18 പന്തില്‍ 27 റണ്‍സെടുത്ത കിപ്ലിന്‍ ഡൊര്‍ഗിയ എന്നിവരുടെ ബാറ്റിംഗാണ് പാപ്പുവ ന്യൂ ഗിനിയയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. വെസ്റ്റ് ഇന്‍ഡീസിനു വേണ്ടി അല്‍സാരി ജോസഫും, ആന്ദ്രെ റസലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനെ പാപ്പുവ ന്യൂ ഗിനിയ തുടക്കത്തിലെ ഞെട്ടിച്ചു. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിനെ ഗോള്‍ഡന്‍ ഡക്കിന് മടക്കി അലെയ് നാവോവാണ് പാപ്പുവ ന്യൂ ഗിനിയക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയത്. വെടിക്കെട്ട് ബാറ്ററായ നിക്കോളാസ് പുരനും (27 പന്തില്‍ 27), റോവ്മാന്‍ പവലും (14 പന്തില്‍ 15), ബ്രാന്‍ഡന്‍ കിംഗും (29 പന്തില്‍ 34) മടങ്ങിയതോടെ വെസ്റ്റ് ഇന്‍സീസ് ഒന്നു ഞെട്ടി. ഷെര്‍ഫെയ്ന്‍ റുഥര്‍ ഫോഡ് ഒരു റണ്‍സെടുത്ത് പുറത്തായി.
പുറത്താകാതെ 27 പന്തില്‍ 42 റണ്‍സെടുത്ത റോസ്റ്റണ്‍ ചേസും, പുറത്താകാതെ ഒമ്പത് പന്തില്‍ 15 റണ്‍സെടുത്ത ആന്ദ്രെ റസലുമാണ് വെസ്റ്റ് ഇന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചത്.
News
Sports
ഐസിസി ടി20 ക്രിക്കറ്റ് വേള്‍ഡ് കപ്പ് 2024
കേരളം
ക്രിക്കറ്റ്
ദേശീയം
ലേറ്റസ്റ്റ് ന്യൂസ്
വാര്‍ത്ത