കുവൈത്ത് സിറ്റി: കുവൈത്ത്-കൊച്ചി സെക്ടറില്‍ തിങ്കളാഴ്ച മുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് തുടങ്ങും. ആഴ്ചയില്‍ കുവൈത്തില്‍ നിന്ന് കൊച്ചിയിലേക്കും, തിരിച്ചും മൂന്ന് സര്‍വീസുകളുണ്ടാകും. ബിസിനസ് ക്ലാസുകള്‍ ജൂണ്‍ 10 മുതല്‍ ലഭിക്കും.
കൊച്ചിയില്‍ നിന്ന് ഞായര്‍, തിങ്കള്‍, വ്യാഴം ദിവസങ്ങളിലാണ് സര്‍വീസ്. കുവൈത്തില്‍ നിന്ന് തിങ്കള്‍, ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ സര്‍വീസ് ഉണ്ടായിരിക്കും.