പാലക്കാട്: കനത്ത മഴയിൽ മലവെള്ളപാച്ചിലുണ്ടായതിനെ തുടർന്ന് മംഗലംഡാം കടപ്പാറയിൽ കുടുങ്ങിയ ആറ് യുവാക്കളെയും രക്ഷപ്പെടുത്തി. കടപ്പാറ ആലിങ്കൽ വെള്ളചാട്ടം കാണാനെത്തിയ യുവാക്കളാണ് കുടുങ്ങിയത്.
വടക്കഞ്ചേരി അഗ്നിരക്ഷാസേനയും പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് രാത്രി എട്ടരയോടെയാണ് യുവാക്കളെ രക്ഷിച്ചത്.