കണ്ണൂർ: കണ്ണൂരില്‍ വീണ്ടും തെരുവുനായ ആക്രമണം. പാനൂർ ബസ് സ്റ്റാൻഡില്‍ വച്ച് വയോധികന് തെരുവുനായയുടെ കടിയേറ്റു.
പാനൂർ ബസ്റ്റാൻഡില്‍ വച്ച് അണിയാരം ശിവക്ഷേത്രത്തിന് സമീപം കൃഷ്ണകൃപയിലെ മോഹനന് (63)നാണ് തെരുവ് നായയുടെ കടിയേറ്റത്. തുടയ്ക്ക് ആഴത്തിൽ പരിക്കേറ്റ മോഹനനെ പാനൂർ ഗവ: ആശുപത്രിയിലും തുടർന്ന് തലശേരി ഗവ: ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ബസ് സ്റ്റാൻഡിലെ തെക്ക് വശത്തെ മില്‍മ ബൂത്തില്‍ നിന്ന് പലഹാരം വാങ്ങാൻ പോയപ്പോഴാണ് കടിയേറ്റത്.
മൂന്നു നായകള്‍ ഒരുമിച്ചാണ് മോഹനന് നേരെ പാഞ്ഞടുത്തത്. മോഹനൻ നഗരസഭയില്‍ പരാതി നല്‍കി.