കൊൽക്കത്ത: എക്സിറ്റ് പോൾ പ്രവചനങ്ങൾ അടിസ്ഥാന യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. എക്സിറ്റ് പോളുകൾക്ക് ഒരു വിലയുമില്ലെന്നും മമത പറഞ്ഞു.
2016, 2019, 2021 വർഷങ്ങളിൽ എക്സിറ്റ് പോൾ എങ്ങനെയാണ് നടന്നതെന്ന് കണ്ടിരുന്നു. പ്രവചനങ്ങളൊന്നും സത്യമായിരുന്നില്ല. ഈ എക്സിറ്റ് പോളുകൾ മാധ്യമ ഉപഭോഗത്തിനായി രണ്ട് മാസം മുമ്പ് ചിലർ വീട്ടിൽ നിർമിച്ചതാണ്. അവക്ക് ഒരു മൂല്യവുമില്ലെന്നും മമത പറഞ്ഞു.
റാലികളിലെ ജനങ്ങളുടെ പ്രതികരണം എക്സിറ്റ് പോൾ പ്രവചനങ്ങളെ ശരിവയ്ക്കുന്നില്ലെന്നും മമത കൂട്ടിച്ചേർത്തു.