ബ്രാറ്റിസ്ളാവ: രണ്ടാഴ്ചയ്ക്കു മുന്‍പ് വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സ്ളോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫികോ ആശുപത്രി വിട്ടു.
തലസ്ഥാനമായ ബ്രാറ്റിസ്ളാവയില്‍നിന്ന് ഏകദേശം 140 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള ഹാന്‍ഡ്ലോവ പട്ടണത്തില്‍ അനുയായികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന് അടിവയറ്റില്‍ വെടിയേറ്റത്. പ്രതിയെ പെസിനോക്കിലെ പ്രത്യേക ക്രിമിനല്‍ കോടതി ജുഡീഷല്‍ കസ്ററഡിയില്‍ വിട്ടിരിക്കുകയാണ്.
സെന്‍ട്രല്‍ നഗരമായ ബന്‍സ്ക ബൈസ്ട്രിക്കയിലെ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന അദ്ദേഹം, ഒന്നിലധികം ശസ്ത്രക്രിയകള്‍ നടത്തിയ ശേഷമാണ് സുഖം പ്രാപിച്ചത്. വധശ്രമത്തെത്തുടര്‍ന്ന് പാര്‍ലമെന്റ് യോഗം അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരിക്കുകയാണ്.