ന്യുയോര്‍ക്ക്: ടി20 ലോകകപ്പില്‍ അന്തിമ ഇലവനിലെ സ്ഥാനം അരക്കിട്ടുറപ്പിക്കാനുള്ള അവസരം കളഞ്ഞുകുളിച്ച് മലയാളിതാരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ ആറു പന്തില്‍ ഒരു റണ്‍സെടുത്ത് താരം പുറത്തായി. ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ എല്‍ബിഡബ്ല്യുവില്‍ കുരുങ്ങിയാണ് താരം പുറത്തായത്. മത്സരത്തില്‍ ഓപ്പണറായാണ് താരം കളത്തിലിറങ്ങിയത്.