ഡൽഹി: രാജ്യ തലസ്ഥാനത്ത് ബിജെപി മുന്നേറുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഇന്ത്യ സഖ്യം പരാജയപ്പെട്ടാൽ നിലവിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കനത്ത തിരിച്ചടി നേരിടേണ്ടി വരും.
ഇന്ത്യ ടിവി സിഎൻഎക്സ്, റിപ്പബ്ലിക് ഭാരത് എന്നിവർ പുറത്തുവിട്ട എക്സിറ്റ് പോൾ പ്രകാരം ഡൽഹിയിൽ എൻഡിഎക്ക് 5 മുതൽ 7 സീറ്റ് വരെ ലഭിച്ചേക്കാം. എന്നാൽ ഇന്ത്യ സഖ്യത്തിന് പരമാവധി രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്.